2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച



തൃശൂരിനെക്കുറിച്ച്‌ എഴുതിയപ്പോള്‍ പ്രിയസ്നേഹിതന്‍ അനോജ്പറഞ്ഞിരുന്നു..എന്റെതൊട്ടടുത്തതും അദ്ധേഹത്തിനെ സ്വന്തം ജില്ലയുമായ കൊല്ലത്തെ കുറിച്ചും എഴുതണമെന്ന്..സമയക്കുറവ് കാരണം സാദിച്ചില്ല..ഇപ്പോള്‍ ഒന്ന് ശ്രമിക്കാം എന്ന് കരുതി..എന്നാല്‍നമുക്ക്‌ പോകാം അല്ലേ കൊല്ലത്തെക്ക്‌ ഒരു യാത്ര.. കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടെന്നല്ലേചൊല്ല്..?എന്നാല്‍ തുടങ്ങാം അല്ലേ..?

കേരളത്തിലെ തെക്കുഭാഗത്തുള്ള ഒരു ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു.  കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്‌ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട് .തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ്അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. 
കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെൻമല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, കാപ്പിൽ, ഇടവ, പുനലൂർ തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു.കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവിൽ വന്നതും കൊല്ലത്തുതന്നെ.രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.1957 ഓഗസ്റ്റ്‌ 17-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്

ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയിൽ ഭുരിഭാഗവും. പത്തനാപുരം, കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. ജില്ലയിലെ കിഴക്കേ അതിർത്തി പ്രദേശമായ അരിപ്പൽ,കൊച്ചുകലുങ്ക്, മുതലായ സ്ഥലങ്ങൾ മനോഹരവും ഹൃദ്യവുമാണു.ജില്ലാ കളക്ടറാണ്‌ ജില്ലയുടെ ഭരണത്തിന്‌ നേതൃത്വം നൽകുന്നത്. ജില്ലയിൽ 5 താലൂക്കുകൾ 104 വില്ലേജുകളായി റവന്യൂ ഡിവിഷൻ തരംതിരിച്ചിരിക്കുന്നു. 13 ബ്ലോക്കുകളിലായി 69 ഗ്രാമപഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റികളും 1 കോർപ്പറേഷനുമാണ്‌ തദ്ദേശസ്വയം‌ഭരണം നടത്തുന്നത്.
ഇനി എന്താ കൊല്ലത്തിന്റെ എടുത്തു പറയേണ്ടുന്ന..സവിശേഷത..? അതേ..നമ്മുടെ
മാതാ അമൃതാനന്ദമയീ മഠം, കൊല്ലം ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്നു.പിന്നെ പ്രധാന ദേവാലയങ്ങള്‍. ഇനി പറയുന്നവയാണ്‌..
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം - കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തഞ്ച്‌ കിലോമീറ്ററുകൾക്കലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ, എന്നാൽ ഉപ ദേവനായ ഗണപതി (വിഘ്നേശ്വരൻ) പ്രാധാന്യം നേടിയിരിക്കുന്നു.ഉത്സവം മീനത്തിലെ തിരുവാതിര നാളിൽ.പാരിപ്പള്ളി ശ്രീ. ഭദ്രകാളി ക്ഷേത്രവും വളരെ പ്രസിദ്ധമാണ് പിന്നെ..പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം, ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മയ്യനാട്‍ മുളയ്ക്ക കാവിൽ ക്ഷേത്രം, മയ്യനാട്‍ ശാസ്താം കോവിൽ ക്ഷേത്രം തുടങ്ങിയവയാണ്, ആയൂരിന് 2 കി.മി അടുത്തുള്ള വയനാമ്മുല മഹാദേവക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതാണ്..വിഷ്ണുവിനെ ബാല ശാസ്താവായി പ്രതിഷ്ടിച്ചിരിക്കുന്ന കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം  കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്.ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു.ഇവയൊക്കെയാണ് ജില്ലയിലെപ്രസിദ്ധങ്ങളായ ഹൈന്ദവആരാധനാലയങ്ങൾ.പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം, കൊല്ലത്തെ പേരു കേട്ട ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസമില്ലാതെ സർവ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. പണ്ടൊരിക്കൽ ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നു കൂടി ഐതിഹ്യം ഉണ്ട് കേട്ടോ.കൊല്ലം വലിയപള്ളി, ജോനകപ്പുറം പള്ളി, കൊല്ലൂർവിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളിതുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങൾ ആണ്...ചടയമംഗലത്തെ പ്രസിദ്ധമായ ജഡായു പാറ കൊല്ലം ജില്ലയിലാണ്.

പിന്നെ രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, ഇടവ-നടയറ) ആണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെന്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു.

പിന്നെ വിദ്യാഭ്യാസത്തിന്‌ ഒത്തിരി പേരു കേട്ട ജില്ലയാണ് കൊല്ലം..അപ്പോള്‍
അവിടുത്തെ പ്രധാനാ കലാലയങ്ങൾ..അതിനെ കുറിച്ച്‌ പറയുന്നത്‌ ഉചിതമായിരിക്കും
എന്ന് ഈ പാവം പ്രവാസി കരുതുന്നു..ഫാത്തിമ മാതാ നാഷണൽ കോളേജ്‌,എസ്. എൻ. കോളേജ്‌,എസ്.എൻ വനിതാ കോളജ്,റ്റി കെ എം ആർട്സ് & സയൻസ് കോളേജ്‌,എം.എം.എൻ.എസ്.എസ് കോളജ് കൊട്ടിയം,എസ്.എൻ കോളജ് ചാത്തന്നൂർ,എസ്.ജി കോളജ് , കൊട്ടാരക്കര,സെന്റ് ജോൺസ് കോളേജ്, അഞ്ചൽ.ഡി.ബി. കോളേജ് ശാസ്താകോട്ട, ശാസ്താംകോട്ട..തുടങ്ങി നിരവധി കലാലയങ്ങൾ..കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്നു..കൂടാതെ ടി.കെ.എം കോളജ് ഓഫ് എൻ‌ജിനീയറിംഗ്,ബിഷപ്പ് ജെറോം കൊളെജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം.കോളജ് ഓഫ് എഞ്ചിനീയറിംഗ്,കരുനാഗപ്പള്ളി തുടങ്ങി ഒത്തിരി എഞ്ചിനീയറിംഗ് കോളേജ്കള്‍..അസീസിയ മെഡിക്കൽ കോളജ്,അസീസിയ ഡന്റൽ കോളജ്,ഫാത്തിമ കോളജ് ഓഫ് ഫാർമസി,കിളികൊല്ലൂർ,ട്രാവൻ‌കൂർ മെഡിക്കൽ കോളജ് മെഡിസിറ്റി പാലത്തറ, മേവറം തുടങ്ങി ഒത്തിരി  മെഡിക്കൽ കോളജ്കളും കൊല്ലം ജില്ലയില്‍ ഉണ്ട്‌...തല്‍ക്കാലം ഇതൊക്കെ മതി..അല്ലേ..? വിശദമായ ഒരു പഠനം പിന്നെയാവാം..അല്ലേ...തല്‍ക്കാലം ചുരുക്കുന്നു..അഭിപ്രായം
പ്രതീക്ഷിച്ചു കൊണ്ട്..നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..